ഹൈദരാബാദ്: ജോയിന്റ് എൻട്രൻസ് എക്സാമിലെ തോൽവിയെ തുടർന്ന് വിദ്യാർത്ഥി സ്വയം വെടിവച്ച് മരിച്ചു.ഹൈദരാബാദിലെ മലകിഗ്രിയിലാണ് സംഭവം.19 വയസ്സുകാരൻ സൊഹൈൽ ആണ് മുൻ മിലിട്ടറി ഉദ്യോഗസ്ഥനായ പിതാവിന്റെ തോക്കിനാൽ ജീവനൊടുക്കിയത്.
നിലവിൽ സ്വകാര്യ ബാങ്കിലെ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുകയാണ് സൊഹൈലിന്റെ പിതാവ്.പരീക്ഷയ്ക്കായി സൊഹൈൽ മികച്ച തയ്യാറെടുപ്പുകൾ നടത്തിയിരുന്നെന്നും പരീക്ഷ ഫലം വന്നതുമുതൽ കടുത്ത നിരാശയിലായിരുന്നതായും പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്.ഗാന്ധി ഹോസ്പ്പിറ്റലിലേക്ക് പോസ്റ്റുമോർട്ടത്തിനായി മൃതശരീരം അയച്ച പോലീസ് സെക്ഷൻ 17 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments