ഹരിയാന: എട്ട് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം തകര്‍ന്ന കുട്ടിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
അമ്മയുടെ മരണശേഷമാണ് പിതാവ് കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ പിതാവിനൊപ്പമായിരുന്നു താമസം. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം ലൈംഗികമായി ഉപയോഗിച്ചത്. എന്നും പ്രതി മദ്യപിച്ചായിരുന്നു വീട്ടില്‍ എത്താറുണ്ടായിരുന്നത്. തുടര്‍ന്നാണ് പ്രതി മാസങ്ങളായി കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അയല്‍വാസികള്‍ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിതാവിനെ അറസ്റ്റ് ചെയ്യുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Post Your Comments