തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനൊന്നുകാരിയെ അഞ്ജാതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കഴക്കൂട്ടത്തെ സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ആശുപത്രിയിലെ പേ വാര്‍ഡില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് പീഡന ശ്രമം നടന്നത്.
അമ്മ ലാബില്‍ പോയ സമയത്തായിരുന്നു സംഭവം. അമ്മ പോയതിന് തൊട്ടുപിന്നാലെ മുറിയിലെത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഇയാള്‍ വലിച്ചു കീറി. എന്നാല്‍ കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. ലാബിലേക്ക് പോയ അമ്മ തിരികെ എത്തിയപ്പോള്‍ ആണ് പീഡന ശ്രമം പുറത്തറിയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments