Election NewsLatest NewsIndiaElection 2019

പ്രഗ്യ സിംഗ് ഠാക്കൂറിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനം ആണെന്ന് കണ്ടെത്തിയതോടെയാണ് വിലക്ക്.മൂന്ന് ദിവസത്തേക്കാണ് പ്രഗ്യാ സിങ്ങിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.

ന്യൂഡല്‍ഹി: പ്രഗ്യ സിംഗ് ഠാക്കൂറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനം ആണെന്ന് കണ്ടെത്തിയതോടെയാണ് വിലക്ക്.മൂന്ന് ദിവസത്തേക്കാണ് പ്രഗ്യാ സിങ്ങിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനെന്തിന് പശ്ചാത്തപിക്കണമെന്നും വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണെന്നും പ്രഗ്യ സിംഗ് പറഞ്ഞു.ഇത് രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണര്‍ത്തുന്നു. അയോധ്യയില്‍ വലിയ രാമ ക്ഷേത്രം പണിയുമെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button