Latest NewsKeralaIndia

താനൂരില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ നാനോ കാറിൽ പരിശോധന: ആയുധങ്ങള്‍ കണ്ടെടുത്തു

റോഡിന് സമീപത്ത് നിറുത്തിയിട്ടിരുന്ന നാനോ കാറില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്

മലപ്പുറം: താനൂരിലെ ചീരാന്‍ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. തീരദേശത്ത് റോഡിന് സമീപത്ത് നിറുത്തിയിട്ടിരുന്ന നാനോ കാറില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഇന്ന് രാവിലെയാണ് തീരപ്രദേശത്ത് കെഎല്‍ 46 എല്‍ 5568 രജിസ്‌ട്രേഷനിലുള്ള നാനോ കാര്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ നാല് ദിവസമായി തീരപ്രദേശത്തെ വിവിധ ഭാഗങ്ങളിലായി ഈ കാര്‍ നിറുത്തിയിട്ടിരുന്നത് കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കി. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ ആയുധങ്ങള്‍ ക ണ്ടത്. എസ്‌ഐയുടെ നേതൃത്വത്തില്‍ കാറും ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. രണ്ട് വാള്‍, സ്റ്റീല്‍ റോഡുകള്‍ എന്നിവയാണ് പോലീസ് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button