Latest NewsTechnology

ഭാര്യയ്ക്കുവേണ്ടി സുക്കര്‍ബര്‍ഗ് നിർമിച്ച ‘ഉറക്കപ്പെട്ടി’

ഭാര്യയ്ക്കുവേണ്ടി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിർമിച്ച ‘ഉറക്കപ്പെട്ടി’വൈറലാവുകയാണ്.സുക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ലയ്ക്ക് കുട്ടികളുടെ ജനനത്തോടെ ഉറക്കം നഷ്ടമായിത്തുടങ്ങി. ഇതിന് അദ്ദേഹം പരിഹാരം കണ്ടത് ‘ഉറക്കപ്പെട്ടി’ നിർമിച്ചുകൊണ്ടാണ്.

തന്റെ പുതിയ കണ്ടുപിടിത്തത്തെപ്പറ്റി സുക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. കുഞ്ഞുമക്കള്‍ ഉണരുമോയെന്നു പേടിച്ച്‌ രാത്രി ഇടയ്ക്കിടെ ഭാര്യ ഫോണില്‍ സമയം നോക്കും. പിന്നീട് ഫോണില്‍ നോക്കി സമയം തള്ളിനീക്കുകയും ഉറക്കമില്ലാതാവുകയും ചെയ്യും. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഉറക്കപ്പെട്ടി കണ്ടുപിടിച്ചത്.

ഒന്നും മൂന്നും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇവര്‍ ഉണരുന്നത് രാവിലെ ആറു മണിക്കും ഏഴു മണിക്കും ഇടയില്‍. ഈ നേരത്ത് ഭാര്യയുടെ അടുത്ത് സ്ഥാപിച്ച മരപ്പെട്ടിയില്‍ നിന്ന് നേരിയ വെളിച്ചം പുറത്തടിക്കും. രാത്രിയില്‍ ഏതു സമയത്ത് ഉണര്‍ന്നാലും ഫോണ്‍ നോക്കണമെന്നില്ല, പെട്ടിയില്‍ വെളിച്ചം കാണുന്നുണ്ടെങ്കില്‍ മാത്രം കുട്ടികള്‍ ഉണരാനായെന്ന് ഊഹിച്ചാല്‍ മതി.

https://www.facebook.com/zuck/posts/10107265929096641

shortlink

Related Articles

Post Your Comments

Related Articles


Back to top button