കൊല്‍ക്കത്ത: പിഞ്ചുകുഞ്ഞിനെ അച്ഛന്റെ പുരുഷ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു. കാശിപൂരില്‍ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ സൈഫുല്‍ മൊല്ല(25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
കുട്ടിയുടെ അച്ഛന് ലെതര്‍ ബാഗ് നിര്‍മിക്കുന്ന കമ്ബനിയുടെ ഉടമയാണ്. കമ്ബനിയിലെ തൊഴിലാളിയാണ് സൈഫുല്‍ മൊല്ല. കഴിഞ്ഞ കുറേ മാസങ്ങളായി സൈഫുല്‍ മൊല്ലയും കുട്ടിയുടെ അച്ഛനും തമ്മില്‍ ബന്ധമുണ്ട്. ബന്ധത്തില്‍ സംശയം തോന്നിയ ഭാര്യ ഇയാളെ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു. അതിന് ശേഷം സൈഫുല്‍ മൊല്ലയുമായുള്ള ബന്ധത്തില്‍നിന്ന് കുട്ടിയുടെ അച്ഛന് പിന്മാറി. ഇതിന്റെ വൈരാഗ്യത്തില്‍ സൈഫുല്‍ കുട്ടിയെ വകവരുത്തുകയായിരുന്നു.
കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പതിവുപോലെ കമ്ബനിയില്‍ ജോലിക്കെത്തി. അമ്മയില്‍നിന്നാണ് സൈഫുലുമായുള്ള പിതാവിന്റെ ബന്ധം പൊലീസ് അറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന് ബന്ധമുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments