Election NewsKeralaLatest NewsIndiaElection 2019

കാസര്‍കോട് കള്ളവോട്ട് ചെയ്തവരിൽ ലീഗുമെന്ന് കണ്ടെത്തി, ലീഗ് പ്രവര്‍ത്തകര്‍ക്ക് ഹാജരാകാന്‍ നോട്ടീസ്

മുഹമ്മദ് ഫായിസ്, ആഷിഖ് എന്നിവര്‍ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ 69, 70 ബുത്തുകളില്‍ കള്ളവോട്ട് ചെയ്‌തെന്ന് കാണിച്ച്‌ ഇടതു മുന്നണിയാണ് പരാതി നല്‍കിയത്.

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. ആരോപണവിധേയരായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫായിസിദ് ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ മൊഴിയും ബൂത്തുകളിലെ വെബ് ദൃശ്യങ്ങളും പരിശോധിച്ചാണ് ഒരാള്‍ രണ്ട് തവണ വോട്ട് ചെയ്തതായി കണ്ടെത്തിയത്. മുഹമ്മദ് ഫായിസ്, ആഷിഖ് എന്നിവര്‍ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ 69, 70 ബുത്തുകളില്‍ കള്ളവോട്ട് ചെയ്‌തെന്ന് കാണിച്ച്‌ ഇടതു മുന്നണിയാണ് പരാതി നല്‍കിയത്.

പിന്നാലെ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വെബ് സ്ട്രീമിങ്ങ് നടത്തിയ ജീവനക്കാരെയും ബൂത്ത് ലവല്‍ ഓഫീസറെയും വിളിച്ച്‌ വരുത്തി മൊഴിയെടുക്കുകയായിരുന്നു. ഇതു സംബന്ധിച്ച്‌ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വെബ് സ്ട്രീമിങ്ങ് പരിശോധനയില്‍ മുഹമ്മദ് ഫായിസ് 69, 70 ബൂത്തുകളില്‍ വോട്ട് ചെയ്തതായും, ആഷിഖ് 69-ാം ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്തതായും കണ്ടെത്തുകയായിരുന്നു. നാളെ ഇവരുടെ വിശദീകരണം കൂടി കേട്ട ശേഷം അന്തിമ റിപ്പോര്‍ട്ട് തയാറാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button