കൊച്ചി : കേരളാ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിയമിച്ചു. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചത്.നിലവിലെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എ കെ ത്രിപാഠി രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.
ഏപ്രില്‍ എട്ടിനാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്റെ പേര് കൊളീജിയം നിര്‍ദ്ദേശിച്ചത്. ജഡ്ജിയായി നിയമിക്കപ്പെട്ടത് മുതല്‍ ഹൈക്കോടതിയില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
Post Your Comments