ന്യൂഡല്‍ഹി: ബാലക്കോട്ടിലെ തീവ്രവാദ കാമ്പുകള്‍ക്കു നേരെ ഇന്ത്യന്‍ വ്യോമ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനു പിന്നാലെ റഷ്യയില്‍ നിന്നും അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുകള്‍ക്കായി പാകിസ്താന്റെ നീക്കം.കരയില്‍ നിന്നും തൊടുക്കാവുന്ന പാന്റ്‌സിര്‍ മിസൈലുകള്‍, പീരങ്കികള്‍ എന്നിവയാണ് പാകിസ്ഥാന്‍ റഷ്യയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആയുധ ഇടപാടുകള്‍ ഉറപ്പിക്കുന്നതിനും അത്യുഗ്ര ശേഷിയുള്ള പീരങ്കികളും മിസൈലുകളും ഉപയോഗിക്കുന്നതിനുള്ള പരിശീലനം നേടുന്നതിനുമായി ഉടന്‍ തന്നെ പാക് പ്രതിനിധിസംഘത്തെ റഷ്യയിലേക്കയക്കുവാനാണ് തീരുമാനം. റഡാറുകള്‍ക്ക് പിടികൊടുക്കാതെ താഴ്ന്ന് പറക്കാനാകുമെന്നതും പ്രതിരോധ വേദകമായി ഉപയോഗിക്കുകയും ചെയ്യാമെന്നതാണ് പാന്റ്‌സിര്‍ മിസൈലികളുടെ പ്രത്യേകത.
നേരത്തെ റഷ്യയില്‍ നിന്നും ഇന്ത്യയുടെ അതിര്‍ത്തി മേഖലകളിലെ നട്ടെല്ലായ T-90 ടാങ്കുകള്‍ പാകിസ്ഥാന്‍ വാങ്ങിയിരുന്നു.പ്രതിരോധ മേഖലയില്‍ ഇന്ത്യയും റഷ്യയും സുദീര്‍ഘമായ ബന്ധമാണ് നിലനില്‍ക്കുന്നത്. പാക്കിസ്ഥാന്റെയും റഷ്യയുടെയും ആയുധ ഇടപാടുകള്‍ ഇന്ത്യ വിശദമായി നിരീക്ഷിച്ചു വരികയാണ്.
Post Your Comments