മലപ്പുറം: പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് നിർദേശം , ജില്ലയിൽ ശക്തമായ മഴക്കാലത്തിനു മുമ്പായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊ ർജിതമാക്കണമെന്നു ജില്ലാ കളക്ടർ അമിത് മീണ. മലന്പനി ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്നാൽ ആരോഗ്യ പ്രവർത്തകരുടെ ഇടപെടൽ മൂലം മുൻകാലങ്ങളെ അപേക്ഷിച്ച് ജില്ലയിൽ പകർച്ചവ്യാധികൾ ഏറെ നിയന്ത്രണവിധേയമായിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും സന്പൂർണ പകർച്ചവ്യാധി രഹിത ജില്ലയായി മാറാനാകണമെന്നും കളക്ടർ പറഞ്ഞു.
കൂടാതെ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ജൂണ്‍ മാസത്തിൽ മലേറിയ മാസാചരണവും ജൂലൈയിൽ ഡെങ്കി മാസാചരണവും നടത്തും. മലപ്പുറം പ്ലാനിംഗ് സമുച്ചയത്തിൽ നടന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന അധ്യക്ഷത വഹിച്ചു.
Post Your Comments