Nattuvartha

പ്രളയം; നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് ഈ മാസം തുകയെത്തുമെന്ന് കളക്ടർ

പു​തു​താ​യി അ​പേ​ക്ഷ​ക​ളോ അ​പ്പീ​ലു​ക​ളോ ക​ള​ക്ട​റേ​റ്റി​ൽ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ക​ള​ക്ട​ർ

കൊ​ച്ചി: പ്രളയം, ന​ഷ്ട​പ​രി​ഹാ​ര​പ്പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​യി​ട്ടും ഇ​തു​വ​രെ​യും തു​ക ല​ഭി​ക്കാ​ത്ത പ്ര​ള​യ​ബാ​ധി​ത​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ ഈ ​മാ​സം ത​ന്നെ തു​ക എത്തുമെന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ മുഹമ്മദ് വൈ . സഫീറുള്ള അറിയിച്ചു . ജി​ല്ല​യി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ വി​ത​ര​ണം 70 ശ​ത​മാ​നം പൂ​ർ​ത്തിയാക്കി

ഇത്തവണ പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണു പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ഇ​തി​ൽ ആ​ക്ഷേ​പ​മു​ള്ള​വ​രു​ടെ അ​പ്പീ​ൽ അ​പേ​ക്ഷ​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

കൃത്യമായ പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച സ്ലാ​ബു​ക​ളി​ൽ ഇ​നി മാ​റ്റം വ​രു​ത്താ​ൻ ക​ഴി​യില്ലെന്നും പു​തു​താ​യി അ​പേ​ക്ഷ​ക​ളോ അ​പ്പീ​ലു​ക​ളോ ക​ള​ക്ട​റേ​റ്റി​ൽ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button