ന്യൂഡല്‍ഹി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് അധിക്ഷേപിച്ച മധ്യവയസ്‌കയെ വിമര്‍ശിച്ച് ഒരുക്കൂട്ടം പെണ്‍കുട്ടികള്‍. ഡല്‍ഹിയിലെ സോഹ്നാ റോഡിലുള്ള റെസ്റ്റോറന്റിലെത്തിയ ഒരുകൂട്ടം പെണ്‍കുട്ടികളോട് ഇവരുടെ വസ്ത്രത്തിന് ഇറക്കം പോര എന്ന്് വിമര്‍ശിക്കുകയായിരുന്നു ഇവര്‍. കൂട്ടത്തിലുണ്ടായ ശിവാനി ഗുപ്ത എന്ന പെണ്‍കുട്ടി ഈ ദൃ്ശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയയില്‍ പങ്കുവയ്ക്കുകയായിരുന്നു.
റെസ്റ്റോറന്റില്‍ എത്തിയ തന്നോടും സുഹൃത്തുക്കളോടും ഈ സ്ത്രീ മോശമായി പെരുമാറുകയായിരുന്നെന്നാണ് ശിവാനി പറയുന്നു. പെണ്‍കുട്ടികളില്‍ ഒരാളുടെ വസ്ത്രത്തിന് ഇറക്കം പോരാ എന്നായിരുന്നു സ്ത്രീയുടെ പരാതി. ഇത്തരം വസ്ത്രം ധരിക്കാന്‍ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു സ്ത്രീയുടെ ബഹളം. റെസ്റ്റോറന്റിലുണ്ടായിരുന്ന ഏഴ് പുരുഷന്മാരോട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ആ സ്ത്രീ ആവശ്യപ്പെട്ടെന്നും ശിവാനി പറയുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണെന്നായിരുന്നത്രേ സ്ത്രീയുടെ നിലപാട്.
തുടര്‍ന്ന് ആ സ്ത്രീ തങ്ങളോട് മാപ്പ് പറഞ്ഞേ മതിയാവൂ എന്ന് പെണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിച്ചു. ഇതിനു സമ്മതിക്കാതിരുന്ന ഇവരോട് പെണ്‍കുട്ടികള്‍ വ്‌ക്കേറ്റ്ത്തില്‍ ഏര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇടയ്ക്ക് ഈ സ്ത്രീ പോലീസിനെ വിളിക്കാന്‍ കടക്കാരനോട് ആവശ്യപ്പെടുന്നുമുണ്ട്.
തുടര്‍ന്ന് പെണ്‍കുട്ടികളുടെ ആവശ്യ പ്രകാരം വീഡിയോയില്‍ സംസാരിക്കാന്‍ തയ്യാറായി. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ല കാര്യമാണെന്ന് പരിഹാസ രീതിയില്‍ ഇവര്‍ പറഞ്ഞു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നവരും വസ്ത്രമേ ധരിക്കാത്തവരും ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ വീഡിയോ കാണുന്നുണ്ടെങ്കില്‍ ഇവരെ നിയന്ത്രിക്കണമെന്നും ഇവര്‍ പറയുന്നു. അതേസമയം പെണ്‍കുട്ടികളെ അനുകൂലിച്ചും കടയിലുള്ള കുറച്ച് സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/shivani.gupta.31/videos/10156696568474934/
Post Your Comments