Election NewsLatest NewsIndiaElection 2019

പ്രധാനമന്ത്രിയുടെ വിദേശരാജ്യ സന്ദർശനങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ വിദേശരാജ്യ സന്ദർശനങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മോദിക്ക് ഒരറിവും ഇല്ല. പകരം വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിനാണ് അദ്ദേഹം സമയം ചെലവഴിക്കുന്നതെന്നു ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

സമൂഹത്തിലെ അടിത്തട്ടിലുള്ളവരുമായി ബന്ധപ്പെട്ടുള്ളതല്ല മോദിയുടെ പദ്ധതികൾ. ഇന്ത്യൻ മണ്ണിൽ ഒരിക്കലും നിങ്ങളുടെ പാദം കുത്തിയിട്ടില്ല. അമേരിക്കയിലും ജപ്പാനിലും പോയി. ജപ്പാനിൽ നിങ്ങൾ ഡ്രം കൊട്ടി, പാകിസ്ഥാനിൽനിന്ന് നിങ്ങൾ ബിരിയാണി കഴിച്ചു. നിങ്ങൾ പറക്കുകയാണെന്നു പ്രിയങ്ക വിമർശിച്ചു.

ജനങ്ങളുടെ ശബ്ദം കേന്ദ്ര സർക്കാരിന് കേൾക്കണമെന്നില്ല. അവരുടെ മൗനമാണ് സർക്കാരിന് ആവശ്യം. അതൊരിക്കലും ഒരു രാജ്യസ്നേഹിയായ സർക്കാരിന് ഇണങ്ങുന്നതല്ലെന്നും തൊഴിലില്ലായ്മയും കാർഷിക മേഖലയിലെ പ്രതിസന്ധിയുമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട യഥാർത്ഥ പ്രശ്നങ്ങളെന്നും പ്രിയങ്ക വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button