Latest NewsIndia

മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് സിദ്ദു; തോറ്റാല്‍ രാഷ്ട്രീയം വിടും

അമൃത്‌സര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു. പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ സംബന്ധിച്ച സംവാദത്തിനാണ് മോദിയെ സിദ്ദു ക്ഷണിച്ചിരിക്കുന്നത്. സംവാദത്തില്‍ താന്‍ തോല്‍ക്കുകയാണെങ്കില്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്നും സിദ്ദു പറഞ്ഞു. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും മുമ്പ് സിദ്ദു പറഞ്ഞിരുന്നു.

ആറ് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ സിദ്ദു മോദി ഒന്നും ചെയ്തില്ലെന്നും ആവര്‍ത്തിച്ചു. കോണ്‍ഗ്രസിനായി ജാര്‍ഖണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിദ്ദുവിന്റെ ഈ വെല്ലുവിളി. അംബാനി, അദാനി, ചില മോദികള്‍ തുടങ്ങിയവരെ സംരക്ഷിതല്ലാതെ നരേന്ദ്ര മോദി ഒന്നും ചെയ്തിട്ടില്ല എന്നും സിദ്ദു ആരോപിച്ചു.

മോദിയുടെ ഭരണകാലം പൊതുമേഖല സ്ഥാപനങ്ങളെ നഷ്ടത്തിലേക്കാണ് നയിച്ചത്. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ കോണ്‍ഗ്രസ് സംരക്ഷിച്ച് പോന്നിരുന്ന ഭരണഘടനാ സ്ഥാപനങ്ങളെ മോദി നശിപ്പിച്ചുവെന്നും സിദ്ദു പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷത്തിനിടെ രാജ്യത്ത് സാമ്പത്തികമായ വികസനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന ബിജെപിയുടെ ആരോപണത്തെയും സിദ്ദു തള്ളി. രാജ്യത്തിന് ആവശ്യമായ സൂചി മുതല്‍ വിമാനം വരെയുള്ള കാര്യങ്ങള്‍ ഈ 70 വര്‍ഷക്കാലയളവിലാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി കൂറുപുലര്‍ത്തുന്നവരെ ദേശീയവാദികളായും പാര്‍ട്ടി വിടുന്നവരെ ദേശവിരുദ്ധരുമായാണ് അവര്‍ കാണുന്നതെന്നും സിദ്ദു കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button