മുംബൈ : ഭാര്യ ഒന്നും പറയാതിരിയ്ക്കാന്‍ 62 വര്‍ഷം ബധിരനും മൂകനുമായി അഭിനയിച്ച ഭര്‍ത്താവ് ആ കാലഘട്ടത്തില്‍ പറ്റും. എന്നാല്‍ ഇന്നത്തെ ഭാര്യമാര്‍ വളരെ മിടുക്കികളും ബുദ്ധിയുള്ളവരുമാണ് :തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ആനന്ദ് മഹീന്ദ്ര പറയുന്നു. വളരെയധികം നര്മരസത്തോടെയാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം അവതരിപ്പിച്ചത്.
ഈ ലോകത്ത് പല കാര്യങ്ങളും ആളുകള്‍ ചര്‍ച്ച ചെയ്യാറുമുണ്ട്. ഭാര്യ പറയുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ 62 വര്‍ഷം മൂകനും ബധിരനുമായി അഭിനയിച്ചെന്ന ഒരാളുടെ കാര്യമാണ് ആനന്ദ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു കുറിപ്പും.
‘ഇതുവായിച്ച് നിര്‍ത്താതെ അഞ്ച് മിനിട്ടോളം ചിരിച്ചു. ഇത്തരത്തില്‍ ഞാന്‍ നിന്നെയും വിഡ്ഢിയാക്കിയിരുന്നെങ്കിലോ എന്ന് ഭാര്യയോട് ചോദിക്കുകയും ചെയ്തു. സെല്‍ഫോണില്‍ സംസാരിക്കാതെ ഒരഞ്ചുമിനിട്ട് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്ന് ഭാര്യ തിരിച്ച് ചോദിച്ചു. ഒരു മിടുക്കിയായ ഭാര്യ ഉണ്ടായാലുള്ള അപകടങ്ങള്‍ എന്നാണ് ഇതേക്കുറിച്ച് ആനന്ദ് ചോദിച്ചത്’. ആനന്ദിന്റെ ട്വീറ്റിനുള്ള ഗംഭീര മറുപടികളും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
Post Your Comments