
ചാവക്കാട്: മുന്നറിയിപ്പില്ലാതെ ബീഡിക്കമ്പനി അടച്ചുപൂട്ടി മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍. ചാവക്കാട് കാജ ബീഡി കമ്പനി അധികൃതരാണ് തൊഴിലാളികളെ കഷ്ടത്തിലാക്കിയത് .
രാവിലെ തെറുത്ത ബീഡികള്‍ എണ്ണം കൊടുക്കുന്നതിനായി എത്തിയ തൊഴിലാളികള്‍ അടഞ്ഞുകിടക്കുന്ന ബീഡിക്കമ്പനിയാണ് കണ്ടത്. കുറെ നേരം കാത്തുനിന്നെങ്കിലും കമ്പനി തുറക്കാതിരുന്നതോടെ തെറുത്ത് കൊണ്ടുവന്ന ബീഡി എന്തുചെയ്യണമെന്നറിയാതെ തൊഴിലാളികള്‍ യൂണിയന്‍ നേതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കമ്പനി പൂട്ടിയതായി അറിയിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ കമ്പനിക്കുമുന്നില്‍ ധര്‍ണ നടത്തി.
Post Your Comments