കാസര്‍കോട്: തന്റെ മകന്റെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന സംഭവത്തില്‍ പ്രതികരിച്ച് ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍. കള്ളവോട്ട് ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് എംഎല്‍എ പറഞ്ഞു.
കെ.കുഞ്ഞിരാമന്‍ എംഎല്‍എയുടെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. കുഞ്ഞിരാമന്റെ മകന്റെ പേരില്‍ മറ്റൊരോ കള്ളവോട്ട് ചെയതുവെന്ന് യുഡിഎഫ് പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മകന്‍ വോട്ടെടുപ്പ് ദിവസം നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും യുഡിഎഫ് പറയുന്നു.
കള്ളവോട്ട് നടന്നെന്ന പരാതിയില്‍ വിട്ടു വീഴ്ചയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്തെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പോലീസിലെ പോസ്റ്റല്‍ വോട്ട് സംബന്ധിച്ച ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പോസ്റ്റല്‍ വോട്ടിംഗിന്റെ കാര്യങ്ങള്‍ക്ക് ജില്ലാതലത്തില്‍ ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അവരാണ് പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കേണ്ടതെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.
Post Your Comments