ഇസ്ലാമാബാദ്: തീവ്രവാദത്തെ നേരിടാന്‍ മദ്രസ്സകളെ മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൈപിടിച്ചുയർത്താനൊരുങ്ങി പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ 30,000 മദ്രസ്സകളെയും വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൊണ്ടുവന്ന് മദ്രസ്സകളിലെ പാഠ്യക്രമം മാറ്റുന്ന കാര്യമാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും വിദ്വേഷപ്രസംഗത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയും മറ്റ് മതങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുകയും ചെയ്യാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്നും അധികൃതർ അറിയിച്ചു.
Post Your Comments