ഹൈദരാബാദ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജഡം കണ്ടെത്തിയ കിണറ്റില്‍ നിന്നും മൂന്നു ദിവസത്തിന് ശേഷം മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടവും കണ്ടെത്തി. തെലങ്കാനയിലെ യദാദ്രി ബുവനഗിരി ജില്ലയിലാണ് സംഭവം. വെള്ളിയാഴ്‌ച്ചയാണ് കുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തിയത്. നാളുകളായി ഉപയോഗശൂന്യമായി കിടക്കുന്ന കിണറ്റിലാണ് വിദ്യാര്‍ത്ഥിനിയുടെ മൃതദ്ദേഹം കിടന്നിരുന്നത്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്.
ജഡം കിട്ടിയതിന് പിന്നാലെ പ്രദേശവാസികള്‍ പ്രതിഷേധം ആരംഭിക്കുകയും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ജഡവും കണ്ടെടുക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ കാണാതായത്. ഇതിന് പിന്നാലെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരു വിദ്യാര്‍ത്ഥികളും മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. മാത്രമല്ല കിണറ്റിന് സമീപത്ത് നിന്നും മദ്യക്കുപ്പികളും സ്‌കൂള്‍ ബാഗും കണ്ടെടുത്തിട്ടുണ്ട്.
രണ്ട് മാസം മുന്‍പാണ് 18കാരിയായ വിദ്യാര്‍ത്ഥിയെ കാണാതായത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് കരുതി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഇതിനിടെ സമീപ പ്രദേശത്തുനിന്നു 2015ല്‍ കാണാതായ 11കാരിയുടെ മാതാപിതാക്കളും അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. കിണറിന്റെ ഉടമയടക്കം സംശയമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടര്‍ന്ന് പൊലീസ് സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു.
Post Your Comments