ഐഎസ് തീവ്രവാദ കേസിൽ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ ഏറെനാളായി നാട്ടുകാര്‍ക്ക് അത്ര പരിചിതനല്ല. ചിലപ്പാൾ കാണാറുണ്ടെങ്കിലും ജീവിത പശ്ചാത്തലം അറിയില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ റിയാസിന്റ വീട്ടുകാര്‍ വിസമ്മതിച്ചു. പാലക്കാട് മുതലമടയിൽ ചുള്ളിയാർ ഡാമിന് പോകുന്ന വഴിയിലാണ് റിയാസ് അബൂബക്കർ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ എന്‍ഐഎ സംഘം വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തപ്പോഴാണ് റിയാസിന്റ തീവ്രവാദ ബന്ധം പുറംലോകം അറിഞ്ഞത്.ബിരുദ പഠനത്തിനു ശേഷം കോയമ്പത്തൂരും തിരുപ്പൂരും റിയാസ് ജോലി ചെയ്തിരുന്നു. കഞ്ചിക്കോട് പാറ എലപ്പുള്ളിയിലെ സ്വകാര്യ കമ്പനിയിലും കുറച്ചു നാൾ ഉണ്ടായിരുന്നു. ഇതിനിടെ അത്തർ വിൽപ്പനക്കാരനായും സഹോദരന്റെ തുണിക്കടയിലും കാണപ്പെട്ടു. ചിലപ്പോള്‍ നാട്ടിലൊക്കെ കാണാറുണ്ടെങ്കിലും ആര്‍ക്കും റിയാസിന്റെ ജീവിതപശ്ചാത്തലം നാട്ടുകാർക്ക് പോലും അപരിചിതമാണ്.
പാലക്കാട് സ്വദേശിയാണ് റിയാസ്. കേരളത്തിലും ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് റിയാസ് എൻ.ഐ.ഐയോയോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം തീവ്രമതവിശ്വാസമുണ്ടെന്ന് തോന്നുമെങ്കിലും റിയാസ് ഒരു തീവ്രവാദിയാണെന്ന് റിയാസിന്റെ ഫേസ്‌ബുക്ക് സന്ദർശിക്കുന്നവർക്ക് മനസ്സിലാവില്ല.കുറച്ചു പൂക്കളുടെയും മറ്റും ചിത്രങ്ങളും മത സ്നേഹവും ഇടയ്ക്ക് തനിക്ക് വിവാഹ ആലോചനയുടെ പോസ്റ്റും ഒക്കെ ആണ് അതിൽ ഉള്ളത്. പഠിച്ച കള്ളൻ ആണെന്നാണ് പലരും ഇയാളുടെ പോസ്റ്റുകളിൽ നടത്തുന്ന പ്രതികരണങ്ങൾ.
Post Your Comments