വിഴിഞ്ഞം: ഉൾക്കടലിൽ ചുവന്ന അജ്ഞാത വസ്തു സുരക്ഷാ വിഭാഗത്തിന്റെ ക്യാമറയിൽ പതിഞ്ഞതോടെ മത്സ്യത്തൊഴിലാളിയും അദ്ദേഹത്തിന്റെ കട്ടമരവും കോസ്റ്റല്‍ പോലീസ് പിടികൂടി.വി.എസ്.എസ്.സിയുടെ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണ ക്യാമറയില്‍ കണ്ട അജ്ഞാത വസ്‌തുവിനെക്കുറിച്ചുള്ള അന്വേഷണമാണ് പൂവാര്‍ പാറവിള തോപ്പ് പുരയിടത്തില്‍ ക്ലിമന്‍സിനെ (72) പിടികൂടാന്‍ കാരണമായത്.
ചുവന്ന നിറമുള്ള ഒരു അജ്ഞാത വസ്‌തുവില്‍ ഒരാള്‍ ഇരിക്കുന്നതായി വി.എസ്.എസ്.സിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീരസംരക്ഷണ സേനയെ അറിയിച്ചു. തുടര്‍ന്ന് സേനയുടെ പുതിയ പട്രോളിംഗ് കപ്പല്‍ സി – 441 അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ഉച്ചയ്‌ക്ക് ഒന്നോടെ തുമ്പ ഭാഗത്ത് കടലില്‍ ഒറ്റയ്ക്ക് കട്ടമരം തുഴഞ്ഞുവന്ന മത്സ്യത്തൊഴിലാളിയെ പിടികൂടുകയായിരുന്നു.
കോസ്റ്റല്‍ പോലീസ് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്‌ത ശേഷം വൈദ്യപരിശോധന നടത്തി. ഒടുവില്‍ ആഹാരവും പുതിയ വസ്ത്രങ്ങളും വാങ്ങി നല്‍കിയ ശേഷം ഇയാളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്‌ക്കുകയായിരുന്നു. വെയിൽ ആയതിനാൽ ചുവന്ന ലുങ്കിയാണ് വിരിച്ചത്.
Post Your Comments