മലപ്പുറം: കല്യാശേരിയില്‍ നടന്നത് കള്ളവോട്ടാണെങ്കില്‍ നടപടിയെടുക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്. മുസ്ലീ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന സിപിഎം ആരോപണത്തിലാണ് പ്രതികരണവുമായി മജീദ് എത്തിയത്.
കല്യാശേരിയില്‍ നടന്നത് കള്ളവോട്ടാണെങ്കില്‍ നിയമപരമായ നടപടി വേണം. അതേസമയം ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുസ്ലീം ലീഗിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ പി എ മജീദ് പറഞ്ഞു. വോട്ട് ചെയ്ത വ്യക്തി ലീഗുകാരനാണോയെന്ന് വ്യക്തമല്ല. എന്നാലും വീഡിയോയില്‍ കാണുന്ന ആള്‍ മുസ്ലീം ലീഗുകാരനാണെങ്കില്‍ പാര്‍ട്ടി നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് വിഷയത്തില്‍ സിപിഎമ്മിനെ പോലെ ന്യായീകരണങ്ങള്‍ നിരത്താന്‍ മുസ്ലീം ലീഗ് മുതിരില്ലെന്നും കെ പി എ മജീദ് പറഞ്ഞു.
Post Your Comments