കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്ന് തീരും. ഉത്തരവിനെതിരെ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിധിക്ക് സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ പ്രതിസന്ധിയിലാകും. താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാരും കോര്‍പ്പറേഷനും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി തീരുമാനം വരുന്നത് വരെ സര്‍ക്കാരിന് സമയം കിട്ടുമെന്നും അതിനാല്‍ ഇവരെ ഉടന്‍ പിരിച്ചുവിടില്ലെന്നുമാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നല്‍കുന്ന ഉറപ്പ്.
എംപാനല്‍ ഡ്രൈവര്‍മാര സ്ഥിരം തസ്തികകളിലേക്കല്ല നിയമിച്ചതെന്നാണ് അപ്പീലില്‍ ബോധിപ്പിച്ചിട്ടുള്ളത്. താല്‍ക്കാലിക നിയമനത്തിന് കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ടെന്നും പറയുന്നു. ഹൈക്കോടതി വിധി പ്രകാരം ഈ മാസം അവസാനം വരെയാണ് എം പാനല്‍ ഡ്രൈവര്‍മാര്‍ക്ക് ജോലിയില്‍ തുടരാന്‍ ആകുന്നത്. ഹൈക്കോടതി വിധിക്ക് സ്റ്റേ കിട്ടുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടാല്‍ ദിവസേന 600 സര്‍വീസുകള്‍ മുടങ്ങുമെന്ന കാര്യം സുപ്രീം കോടതിയെ ബോധിപ്പിപിക്കും. സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനെയും പരിഗണിക്കണമെന്ന ആവശ്യം അവരും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.
Post Your Comments