കോട്ടയം: ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തില്‍ പ്രഖ്യാപിച്ച് റെക്കോഡിട്ട് എം.ജി. സര്‍വകലാശാല. പരീക്ഷ കഴിഞ്ഞ് 10 ദിവസം കൊണ്ടാണ് എം.ജി സര്‍വകലാശാല ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തില്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഇതിലൂടെ പരീക്ഷ നടത്തി മേയില്‍ ഫലപ്രഖ്യാപനം നടത്തിയ സര്‍വകലാശാലയുടെ മുന്‍ റെക്കോഡ് വീണ്ടും തിരുത്തി. 10 പ്രവൃത്തിദിനം കൊണ്ടാണ് പരീക്ഷ നടത്തിയ മാസംതന്നെ ഫലം പ്രഖ്യാപിച്ചത്.
ബി.എ., ബി.എസ്സി., ബി.കോം., ബി.എഫ്.ടി., ബി.ടി.എസ്, ബി.ബി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യു, ബി.ബി.എം. കോഴ്‌സുകളുടെ ഫലമാണ് പ്രഖ്യാപിച്ചത്.ഏപ്രില്‍ 17-നാണ് അവസാന പ്രാക്ടിക്കല്‍ പരീക്ഷ നടന്നത്. 29-ന് ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം മേയ് 15-നാണ് ഫലം പ്രഖ്യാപിച്ചത്. ഒമ്പത് ബിരുദപരീക്ഷകളില്‍ മൊത്തം 53.38 ശതമാനമാണ് വിജയം.
96 അഫിലിയേറ്റഡ് കോളേജുകളിലായി പരീക്ഷയെഴുതിയ 37,459 പേരില്‍ 19,997 പേര്‍ വിജയിച്ചു. ബി.എ.യ്ക്ക് 49.17 ശതമാനവും ബി.എസ്സിക്ക് 61.03-ഉം ബി.കോമിന് 51.56-ഉം ആണ് ജയം.ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷയില്‍ മാത്രം 73.58 ശതമാനമാണ് ജയം. ബി.എ. 73.61, ബി.എസ്സി. 76.89, ബി.കോം. 71.01, ബി.എഫ്.ടി-96.61, ബി.ടി.എസ്.-76.92, ബി.ബി.എ.-75.22, ബി.സി.എ.-74.02, ബി.എസ്.ഡബ്ല്യു-88.46, ബി.ബി.എ. 74.71 ശതമാനം എന്നിങ്ങനെയാണ് ആറാം സെമസ്റ്ററിലെ വിജയശതമാനം.
ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ബിരുദാനന്തര പരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ 30-ന് കഴിയും.
Post Your Comments