Latest NewsElection NewsKerala

ലീഗിനെതിരെ കള്ളവോട്ടാരോപണവുമായി എൽ.ഡി.എഫ് 

തിരുവനന്തപുരം : കാസർകോട്  കല്യാശേരിയിൽ പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ 69, 70  ബൂത്തുകളിൽ  മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി എല്‍ഡിഎഫ്. ദൃശ്യങ്ങളുളപ്പെടെയാണ് ക്രമക്കേട് നടന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിരിക്കുന്നത്.

കാസർഗോഡ് കള്ളവോട്ട് നടന്നുവെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ സ്ഥിതീകരണത്തിന് പിന്നാലെയാണ്  ഒരേ ആളുകള്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളടക്കം യു.ഡി.എഫിനും ലീഗിനുമെതിരെ എൽ.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button