Latest NewsIndia

മധ്യവേനലവധിയ്ക്ക് നാട്ടിലെത്തിയ മലയാളികള്‍ക്ക് തിരിച്ചടി : മുന്നറിയിപ്പില്ലാതെ ദോഹയില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തലാക്കി ഈ വിമാനകമ്പനി

ദോഹ: മധ്യവേനലവധിയ്ക്ക് നാട്ടിലെത്തിയ മലയാളികള്‍ക്ക് തിരിച്ചടി . മുന്നറിയിപ്പില്ലാതെ ദോഹയില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തലാക്കി ഇന്‍ഡിഗോ കമ്പനി. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസാണ് മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ചത്. മെയ് ഒന്നു തുടങ്ങി മൂന്നു മാസത്തേക്ക് താല്‍കാലികമായി സര്‍വ്വീസുണ്ടാകില്ലെന്നാണ് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം. ജെറ്റ് എയര്‍വെയ്സിനു പിന്നാലെ ഇന്‍ഡിഗോയും സര്‍വ്വീസ് നിര്‍ത്തുന്നത് നാട്ടിലേയ്ക്ക് വന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ്.

താരതമ്യേനെ ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ പ്രവാസികള്‍ ഏറെയും ആശ്രയിക്കുന്നത് ഇന്‍ഡിഗോ വിമാനങ്ങളെയാണ്. നിലവില്‍ ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സര്‍വ്വീസുകളുണ്ട്. ഇതില്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വ്വീസ് മേയ് ഒന്ന് മുതല്‍ അവസാനിപ്പിക്കുകയാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റ് റൂട്ടുകളിലേക്ക് ടിക്കറ്റ് മാറ്റുകയോ അല്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ വാങ്ങുകയോ ചെയ്യാമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇത് വ്യക്തമാക്കുന്ന എസ്എംഎസ് സന്ദേശം ലഭിച്ചു. എസ്എംഎസ് വഴി ലഭിക്കുന്ന ലിങ്കില്‍ പ്രവേശിച്ച് ഇത് ക്രമീകരിക്കാം. ഇന്‍ഡിഗോ സര്‍വ്വീസ് അവസാനിപ്പിക്കുന്നതോടെ മറ്റ് ടിക്കറ്റ് നിരക്ക് വീണ്ടും കൂടുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button