UAELatest NewsGulf

ദുബായ് റാഫിളില്‍ അമ്പരപ്പിക്കുന്ന തുക സ്വന്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി

ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.97 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ബഹ്‌റൈനില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി.

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സാറ എല്‍റായ അഹമ്മദ് എന്ന 21 കാരിയാണ് പുതിയ ഡ്യൂട്ടി ഫ്രീ റാഫിള്‍ വിജയി. മനാമയില്‍ നിന്ന് ദുബായ് വഴി മുംബൈയിലേക്ക് പോകുമ്പോഴാണ് സമ്മാനാര്‍ഹമായ 299 ാം സീരീസിലെ 2790 ാം നമ്പര്‍ ടിക്കറ്റ് സാറ സ്വന്തമാക്കിയത്.

പിതാവിന്റെ ഉപദേശ പ്രകാരമാണ് താന്‍ ടിക്കറ്റ് വാങ്ങിയതെന്നും ഇത്രയും വലിയ ഒരു തുക വിജയിക്കുമെന്ന് താന്‍ സ്വപ്നം പോലും കണ്ടിരുന്നില്ലെന്നും സാറ പറഞ്ഞു.

1999 ല്‍ നിലവില്‍ വന്ന ദുബായ് റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ നേടുന്ന 141 ാത്തെ ഇന്ത്യനാണ് സാറ.

തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ റഷ്യന്‍ സ്വദേശിയ്ക്ക് റേഞ്ച് റോവര്‍ കാറും ഇന്ത്യക്കാരനായ ഷാഹുല്‍ ഹമീദി(35) ന് ഒരു ബി.എം.ഡബ്ല്യൂ ബൈക്കും ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button