മലയാള സിനിമയില്‍ ഒരു കാലത്ത് മുന്‍നിര നായികയമാരില്‍ ഒരാളായിരുന്നു മീരാ ജാസ്മിന്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേഷകര്‍ക്കിടയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ താരം കൂടിയാണ് മീര.ദേശീയ പുരസ്‌കാരമടക്കം ഒട്ടനവധി പുരസ്‌കാരങ്ങളാണ് സിനിമയില്‍ മീരയെ തേടിയെത്തിയത്.
എന്നാല്‍ വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന താരത്തിന്റെ രണ്ടാംവരവ് തീര്‍ത്തും നിരാശാജനകമായിരുന്നു.അതിന് ശേഷം മീര വീണ്ടും സിനിമയ്ക്ക് ഒരിടവേള നല്‍കി. ഇപ്പോഴിതാ വണ്ണം കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായ മീരയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം തന്റെ സഹോദരിയായ ജെനിയുടെ കല്യാണത്തിന് എത്തിയ മീരയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത വിവാഹത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന മീരയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തടി കുറച്ച് അതീവ സുന്ദരിയായാണ് ചിത്രങ്ങളില്‍ മീര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.
Post Your Comments