തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. ജീവനക്കാരാണ് സ്വർണക്കടത്തിന് പിന്നിൽ. 10 കിലോ സ്വർണം പുറത്തേക്ക് കടത്താൻ ശ്രമിച്ച എസി മെക്കാനിക്ക് അനീഷിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. രാവിലെ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം വാങ്ങുന്നത് സിസിടിവിയിൽ വ്യക്തമായി. കസ്റ്റംസ് ഉദ്യോഗസ്ഥർ അനീഷിനെ ചോദ്യം ചെയ്തുവരികയാണ്.പ്രതി അനീഷിനെതിരെ കോഫേപോസ ചുമത്തും .
Post Your Comments