കൊട്ടിയം: മകന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ കുട നിവർത്താൻ ശ്രമിച്ച വീട്ടമ്മ ബൈക്കില്‍ നിന്നും വീണ് മരിച്ചു. വാളത്തുംഗല്‍ പുത്തന്‍ചന്ത വടക്കേക്കര വെളിയില്‍ വീട്ടില്‍ പരേതനായ കമറുദ്ദീന്റെ ഭാര്യ ഷെമി ദത്ത(49) ആണ് മരിച്ചത്. തിങ്കളാഴ്ച സന്ധ്യയോടെ കൊച്ചുമകളെ ഡോക്ടറെ കാണിക്കാനായി കൊണ്ടുപോകുമ്പോഴാണ് സംഭവം. ചാറ്റല്‍മഴ പെയ്ത് തുടങ്ങിയപ്പോള്‍ ഇവര്‍ ബൈക്കിന് പിന്നിലിരുന്ന് കുട നിവര്‍ത്താന്‍ ശ്രമിക്കുകയും കുട കാറ്റില്‍പ്പെട്ട് ഇവര്‍ ബൈക്കില്‍ നിന്നും വീഴുകയുമായിരുന്നു.
ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നിട് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.
Post Your Comments