കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നടന്ന കള്ളവോട്ടുകള്‍ക്കെതിരെ നിയമനടപടികളുമായി കോണ്‍ഗ്രസ്. ജില്ലയിലെ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തില്‍ ഇതിനായി കമ്മിറ്റി രൂപീകരിച്ചു. കള്ളവോട്ട് നടന്നു എന്നാരോപണമുയര്ന്ന പോളിംഗ് ഏജന്റുമാരുടെ യോഗം നിയമവിദഗ്ധരുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10ന് ചേരുന്ന യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നിയമ നടപടികള്‍ ചര്‍ച്ച ചെയ്യും.
കണ്ണൂര്‍ ലോക്സഭാ മണ്ഡലം പരധിയില്‍ മട്ടന്നൂര്‍, തളിപ്പറമ്പ്, ധര്‍മ്മടം അസംബ്ലി മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നതായാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി, വേങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളിലും തളിപ്പറമ്പില്‍ മയ്യില്‍, മലപ്പട്ടം, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളിലും മട്ടന്നൂര്‍ മണ്ഡലത്തിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കള്ളവോട്ട് നടന്നതായാണ് നേതാക്കള്‍ ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ ബൂത്ത് ഏജന്റുമാരുടെ യോഗം വിളിക്കാന്‍ തീരുമാനമായത്.
Post Your Comments