Latest NewsIndia

ഈ മേയര്‍ സ്ഥാനത്തിനുണ്ട് പറയാന്‍ ഏറെ കഥകള്‍: അവ്താര്‍ സിംഗിനെ അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി: ബിജെപി പ്രവര്‍ത്തകന്‍ അവ്താര്‍ സിംഗ് ഇനി നോര്‍ത്ത് ഡല്‍ഹി മേയര്‍. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് സിഖുകാരന്‍ കൂടിയാണ് അവ്താര്‍ സിംഗ്. ഡല്‍ഹി ബിജെപി അധ്യക്ഷനാണ് മേയറായി അവ്താര്‍ സിംഗിനെ നാമനിര്‍ദ്ദേശം ചെയ്തത്. തുടര്‍ന്ന്
നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ ഐക്യകണ്‌ഠേനെ അദ്ദേഹത്ത തത് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കുകയായിരുന്നു.

ചായവിറ്റാണ് അവ്താര്‍ സിംഗ് ഉപജീവനം നടത്തിരുന്നത്. അവ്താര്‍ സിങ്ങ് വളരെ കഠിനാധ്വാനിയായ ബിജെപി പ്രവര്‍ത്തകനാണെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവ്താര്‍ സിംഗിനെ അഭിനന്ദിച്ചു. നേരിട്ടെത്തിയാണ് മോദി സിംഗിന് ആശംസ അറിയിച്ചത്. ഡല്‍ഹിയെ പരിവര്‍ത്തനം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങള്‍ക്ക് ഫലം കാണട്ടേ എന്ന് മോദി ആശംസിച്ചു.

ഒരു വര്‍ഷത്തേക്കാണ് അവ്താര്‍ സിംഗ് മേയറായിരിക്കുക. അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മേയര്‍മാരെയാണ് നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷനില്‍ തെരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button