ചെന്നൈ: കാമ്പസ് അഭിമുഖത്തിലൂടെ മദ്രാസ് ഐ.ഐ.ടി.യില്‍നിന്ന് 964 വിദ്യാര്‍ഥികള്‍ക്കാണ് 2018-19 വര്‍ഷത്തില്‍ വിവിധ കമ്പനികളില്‍ ജോലി ലഭിച്ചത്. .കഴിഞ്ഞ വര്‍ഷം 834 വിദ്യാര്‍ഥികള്‍ക്കാണ് അവസരം ലഭിച്ചത്.അതായത് മുൻ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധന.ഐ.ഐ.ടിക്ക് അഭിമാന നിമിഷമാണെന്ന് അധികൃതര്‍ പറഞ്ഞു.
മൈക്രോണ്‍, ഇന്റല്‍ ഇന്ത്യ ടെക്നോളജി, സിറ്റി ബാങ്ക്,മൈക്രോസോഫ്റ്റ് , ക്വാല്‍കോം തുടങ്ങി ഭീമന്മാരായ 298 കമ്പനികളാണ് ക്യാമ്പസ് അഭിമുഖം നടത്താന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 51 സ്റ്റാര്‍ട്ടപ്പ് കമ്പനികളും ക്യാമ്പസ് അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.തൊഴിലവസരം വാഗ്ദാനംചെയ്യപ്പെട്ടവരിൽ 97 വിദ്യാര്‍ഥികള്‍ക്ക് ബിരുദപഠനം കഴിയുന്നതിനുമുമ്പുതന്നെ ജോലിയിൽ പ്രവേശിക്കാം.ഇവരില്‍ 21 പേര്‍ക്ക് അന്താരാഷ്ട്ര അവസരങ്ങളാണ് ലഭിച്ചത്.ഈ വര്‍ഷം 1300 വിദ്യാര്‍ഥികളാണ് വിവിധ കമ്പനികളില്‍ അവസരം തേടി അഭിമുഖത്തിന് അപേക്ഷിച്ചിരുന്നത്.അതിൽ തന്നെ ഭൂരിഭാഗം വിദ്യാർത്ഥികളും തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷത്തിലാണ് ഐ.ഐ.ടി അധികൃതരും വിദ്യാർത്ഥികളും.
Post Your Comments