ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റ ഭാര്യ സുനിതയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് കാട്ടി ബിജെപി പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും, ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലും വോട്ടര്‍ പട്ടികയില്‍ സുനിതയുടെ പേരുണ്ടെന്നും, ഈ രണ്ട് സ്ഥലങ്ങളിലെയും വോട്ടര്‍ കാര്‍ഡ് ഇവരുടെ കൈവശമുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും ഖുറാന ആവശ്യപ്പെട്ടു. ബിജെപി നേതാവ് ഹരീഷ് ഖുറാനയാണ് തീസ് ഹസാരി കോടതിയില്‍ കേസ് നല്‍കിയത്.
Post Your Comments