KeralaNattuvarthaLatest News

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ യുവാവിനു ദാരുണാന്ത്യം

വാടാനപ്പള്ളി: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ യുവാവിനു ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ തൃത്തല്ലൂര്‍ ഏഴാം കല്ലിൽ ഇന്നലെ പുലര്‍ച്ചെ നാലരയോടെയുണ്ടായ അപകടത്തിൽ പൊന്നാനി സൗത്ത് പില്ലര്‍ പള്ളിക്കടുത്ത് കുരിക്കലകത്ത് ബാവയുടെ മകന്‍ നൗഷാദാണ് (29) മരിച്ചത്. പരിക്കേറ്റ പൊന്നാനി സ്വദേശികളായ ഷെഫീക് (24), ആസിഫ് (22), മുര്‍ഷാദ് (24), മന്‍സൂര്‍ (24) എന്നിവരെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെടുമ്ബാശേരി വിമാനത്താവളത്തില്‍ പോയി തിരിച്ചു വരികയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വാടാനപ്പള്ളി, തൃപ്രയാര്‍ ആക്‌ട്‌സ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. വാടാനപ്പള്ളി പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button