മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകുകയും ബിസിസിഐ ഉപദേശക സമിതി അംഗമാകുകയും ചെയ്യുന്നതിലൂടെ വിരുദ്ധ താല്‍പര്യമയരുന്നുവെന്ന പരാതിയില്‍ ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി കെ ജെയിന് മറുപടി നല്‍കി.
താന്‍ മുംബൈ ഇന്ത്യന്‍സ് മാര്‍ഗദര്‍ശി എന്ന നിലക്ക് പ്രതിഫലം പറ്റുന്നില്ലെന്നും മാനേജ്‌മെന്റിന്റെ ഭാഗമായി മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നയതീരുമാനങ്ങളില്‍ ഭാഗഭാക്കല്ലെന്നും സച്ചിന്‍ ഓംബുഡ്‌സ്മാന് നല്‍കിയ മറുപടി കത്തില്‍ വ്യക്തമാക്കി.
സച്ചിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മെന്ററായ വിവിഎസ് ലക്ഷ്മണും ഉപദേശകസമിതി അംഗമാരിയിരിക്കെ ഐപിഎല്‍ ടീമിന്റെ ഭാഗമാകുന്നുവെന്ന ആരോപണത്തില്‍ ബിസിസിഐ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയക്കുകയും ഇരുവരോടും എഴുതി തയാറാക്കിയ മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മുംബൈ ഇന്ത്യന്‍സ് ഐക്കണ്‍ നിലയില്‍ പ്രതിഫലമോ പദവികളോ പറ്റുന്നില്ലെന്ന് സച്ചിന്‍ മറുപടിയില്‍ വ്യക്തമാക്കുന്നു. കളിക്കാരുടെ തെരഞ്ഞെടുപ്പിലോ ടീം തെരഞ്ഞെടുപ്പിലോ തനിക്ക് പങ്കൊന്നും ഇല്ലെന്നും മുംബൈ ഇന്ത്യന്‍സില്‍ പ്രതിഫലം പറ്റുന്ന ജോലിക്കാരനല്ലെന്നും സച്ചിന്‍ മറുപടി കത്തില്‍ പറഞ്ഞു.
തന്റെ അനുഭവസമ്പത്തും പരിചയവും വെച്ച് മാര്‍ഗദര്‍ശി എന്ന റോള്‍ മാത്രമാണ് തനിക്ക് മുംബൈ ടീമിലുള്ളതെന്നും അതുകൊണ്ടുതന്നെ വിരുദ്ധ താല്‍പര്യമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സച്ചിന്‍ വ്യക്തമാക്കി.മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്തയാണ് ഇരുവര്‍ക്കുമെതിരെ ഓംബുഡ്‌സ്മാന് പരാതി നല്‍കിയത്.
Post Your Comments