കൊച്ചി: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച റീപോളിംഗിലേക്ക് നയിച്ച എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് നാളെ നടക്കും. ഇത്തവണ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല.
ഉച്ചയ്ക്ക് കളക്ട്രേറ്റില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ ശേഖരിച്ച് വൈകുന്നേരത്തോടെ ബൂത്ത് പ്രവര്‍ത്തന സജ്ജമാകും.അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് നടക്കുക.
നിലവില്‍ സംസ്ഥാനത്ത് റീ പോളിംഗ് നടക്കുന്ന ഒരേയൊരു ബൂത്താണ് ഇത്.ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു രണ്ടാം വട്ടമുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. രണ്ടാം വട്ടവും വോട്ടെടുപ്പിന് ഒരുങ്ങുന്ന ബൂത്തില്‍ വോട്ട് കുറയാതിരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രംഗത്തുണ്ട്.റീപോളിംഗിന് ആലുവ തഹസില്‍ദാര്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കാകും ചുമതല.
ജില്ലയിലെ പോളിംഗ് ഓഫീസര്‍മാരുടെ പരിശീലകരായിരുന്ന മാസ്റ്റര്‍ ട്രെയിനേഴ്‌സാകും മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍. 187 വീടുകളിലായി 925 വോട്ടര്‍മാരുള്ള ബൂത്തില്‍ കഴിഞ്ഞ തവണ 715 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. എന്നാല്‍ പോള്‍ ചെയ്തതില്‍ അധികം വോട്ട് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു. .
Post Your Comments