ആലത്തൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് രമ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗം ചേര്‍ന്നതിന് ശേഷമാണ് രാജി നല്‍കിയത്. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് കുന്ദമംഗലം ബ്ലോക്കിലെ യു.ഡി.എഫിന്റെ ഭരണം. ആലത്തൂരില്‍ വിജയിക്കുകയാണങ്കില്‍ രമ്യയ്ക്ക് ബ്ലോക്ക് മെമ്പര്‍ സ്ഥാനം രാജി വെയ്‌ക്കേണ്ടി വരും. ഇത് 19 അംഗങ്ങളില്‍ 10 പേരുടെ പിന്തുണയില്‍ ബ്ലോക്ക് ഭരിക്കുന്ന യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനിടയാക്കും. ഇതൊഴിവാക്കാനാണ് രാജി. നറുക്കെടുപ്പിലേക്ക് പോയാല്‍ ചിലപ്പോള്‍ യുഡിഎഫിന് പ്രസിഡന്റ് പദവി നഷ്ടപ്പെട്ടേക്കാം. അക്കാര്യം മുന്നില്‍ കണ്ടാണ് പാര്‍ട്ടി തീരുമാനം എടുത്തത്. ചെത്തുകടവ് വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ വിജി മുപ്രമ്മല്‍ രമ്യക്ക് പകരം പ്രസിഡന്റ് ആയേക്കുമെന്നാണ് കരുതുന്നത്.
Post Your Comments