Latest NewsUAEGulf

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമാദാന്‍ വ്രതാരംഭം എന്നായിരിക്കും എന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം

ദുബായ് : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമാദാന്‍ വ്രതാരംഭം എന്നായിരിക്കും എന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം.. യു.എ.ഇ ഉള്‍പ്പെടെ മിക്ക മുസ്‌ലിം രാജ്യങ്ങളിലും മേയ് ആറിനായിരിക്കും റമദാന്‍ വ്രതാരംഭമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണകേന്ദ്രം അറിയിച്ചു.

യൂറോപ്പിലും ഏഷ്യയിലും മേയ് അഞ്ചിന് മാസപ്പിറവി കാണാന്‍ സാധ്യതയില്ലാത്തതിനാല്‍ മേയ് ആറിനായിരിക്കും ജ്യോതിശാസ്ത്രം പ്രകാരം റമദാന്‍ വ്രതം ആരംഭിക്കുക. റമദാനില്‍ ദുബായിലെ സ്‌കൂളുകള്‍ രാവിലെ എട്ടിനും എട്ടരക്കുമിടയില്‍ പ്രവര്‍ത്തനമാരംഭിച്ച് ഉച്ചക്ക് ഒന്നിനും ഒന്നരക്കുമിയിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇടക്ക് ചെറിയ ഇടവേളകള്‍ നല്‍കണം. ദിവസത്തെ മൊത്തം അധ്യയനസമയം അഞ്ച് മണിക്കൂറില്‍ കൂടാന്‍ പാടില്ല. വ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് കായിക പഠനത്തില്‍ ഒഴിവ് നല്‍കണമെന്നും കെഎച്ച്ഡിഎ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button