Latest NewsKerala

‘പോരാളി ഷാജിയെ’ കെട്ടുകെട്ടിച്ചു; ആദരാജ്ഞലികൾ അർപ്പിച്ച് സൈബർ ലോകം

കൊച്ചി : സി.പി.എമ്മിന്റെ ഫേസ്ബുക്ക് പേജായ ‘പോരാളി ഷാജി’യെ മറ്റുപാർട്ടികൾ സൈബർ ലോകത്തുനിന്നും കെട്ടുകെട്ടിച്ചു. ഇതോടെ ‘പോരാളി ഷാജി’യെ അനുഗമിച്ച ആയിരങ്ങൾ വിഷമത്തിലായിരിക്കുകയാണ്. ആറ് ലക്ഷത്തോളം ലൈക്കുകളുണ്ടായിട്ടും എതിര്‍സംഘം ആസൂത്രിതമായ മാസ് റിപ്പോര്‍ട്ടിംഗിലൂടെ പോരാളി ഷാജിയെ സൈബർ ലോകത്തുനിന്നും തുടച്ചുനീക്കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഇടത് അനുകൂലികള്‍ക്ക് ആവേശമായി പ്രവർത്തിച്ചിരുന്നു പേജായിരുന്നു ഇത്. പേജിനെതിരെ കോൺഗ്രസും ബിജെപിയും പ്രവർത്തിച്ചുവെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇതൊന്നും കൊണ്ട് തളരില്ലെന്നും ഒരു പോരാളി ഷാജി മരിച്ചാല്‍ നൂറു ഷാജിമാര്‍ ഉയര്‍ത്തെണീക്കുമെന്നാണ് പാര്‍ട്ടി അനുഭാവികള്‍ പറയുന്നത്. ഇതോടെ ഇതേ പേരിൽ ഫേസ്‍ബുക്കിൽ നിരവധി പുതിയ പേജുകളും എത്തിത്തുടങ്ങിയെന്ന് റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button