കൊച്ചി: ശ്രീലങ്കയില്‍ നടന്ന സ്ഫോട പരമ്പരകളില്‍ ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ എന്‍ഐഎ ചോദ്യം ചെയ്തു. കസ്റ്റഡിയിലെടുത്തവര്‍ക്ക് സ്ഫോടനങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നാണ് എന്‍ഐഎ പറയുന്നത്. അതേസമയം ഐഎസ് റിക്രൂട്ട്മെന്റെ കേസുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഉദ്യാഗസ്ഥര്‍ പറഞ്ഞു. സ്ഹ്രാന് മാലകിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച യുവാക്കളാണ് കസ്റ്റഡിയിലുള്ളത്.പാലക്കാട്ടു നിന്നു കാസര്‍കോട്ടു നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊളംബോയില്‍ നടന്ന സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ
കേരളത്തില്‍ എത്തിയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിറിയയിലേയ്ക്ക് ആളുകളെ കടത്തിയ കേസില്‍ ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് കേസ് എടുത്ത് പരിശോധിക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്. കൂടാതെ സഹ്രാന്‍ ഹാഷിം കേരളത്തില്‍ വന്നിരുന്നോ എന്നതും അന്വേഷിക്കും.
Post Your Comments