കോട്ടയം: കെവിന്‍ കൊലക്കേസില്‍ സാക്ഷി കൂറുമാറി. 28-ാം സാക്ഷി അബിന്‍ പ്രദീപാണ് കൂറുമാറിയത്. പ്രതികള്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയത് പോലീസ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്ന് അഭിന്‍ വിചാരണക്കിടെ കോടതിയില്‍ പറഞ്ഞു. കെവിനെ കൊലപ്പെടുത്തിയത് അറിഞ്ഞിരുന്നുവെന്നും അക്രമണത്തിന് ഉപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നതു കണ്ടുവെന്നും ഇയാള്‍ നേരത്തേ നല്‍കിയ മൊഴിയാണ് മാ്റ്റി പറഞ്ഞത്. പോലീസിന്റെ ഭീഷണി മൂലം താന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നുവെന്നും അഭിന്‍ പറഞ്ഞു.
കെവിന്‍ വധക്കേസിലെ അഞ്ച് പ്രതികളുടെ അടുത്ത സുഹൃത്താണ് അബിന്‍. കെവിനെ കൊലപ്പെടുത്തുന്നതിനു മുമ്പ അബിന്റെ ഓട്ടോയില്‍ പ്രതികള്‍ ബാറില്‍ പോകുകയും അബിനെക്കൂടി കോട്ടയത്തേയ്ക്ക് കൊണ്ടു പോകാനും ആലോചിച്ചിരുന്നുവെന്നും ഷാനു പറഞ്ഞു.
Post Your Comments