Latest NewsKeralaNattuvartha

മൂന്നാറിൽ രണ്ട് വാഹനാപകടം : ഒരാൾ മരിച്ചു ; അഞ്ചു പേർക്ക് പരിക്കേറ്റു

ഇടുക്കി: മൂന്നാറിലുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഗുണ്ടുമലയില്‍ തൊഴിലാളികളെ ഇറക്കിവിട്ട ശേഷം മൂന്നാറിലേക്ക് മടങ്ങവെ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മൂന്നാര്‍ ലക്ഷം വീട് കോളനിയില്‍ ജെ ശങ്കറാണ് (45) മരിച്ചത്. മൂന്നാറിലേക്ക് ജോലിക്ക് പോകാന്‍ അഞ്ച് മണിയോടെ വാഹനത്തിലെത്തിയ യാത്രക്കാർ ഇയാളെ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പോസ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നൽകി. ഭാര്യ. വിജി, മക്കള്‍: അരവിന്ദന്‍, ഗായത്രി.

മൂന്നാറില്‍ സിഗ്നല്‍ പോയിന്‍റിന് സമീപം വിനോദ സഞ്ചാരത്തിന് എത്തിയ നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ബസുമായി കുട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മലപ്പുറം തിരുവലങ്ങാടി പാങ്ങാട്ട് വീട്ടില്‍ ഫൈസല്‍ – ജെറീന ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. ഫൈസലിന് കാലിനും ജെറീനയ്ക്ക് തലയ്ക്കും കാലിനുമാണ് പരിക്കുപറ്റിയത്. ഫൈസലിനെ വിദഗ്ദ ചികില്‍സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി. ബസിലുണ്ടായിരുന്ന മുനിയസ്വാമി, നരേന്ദ്രന്‍, വരദരാജന്‍ എന്നിവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമിക ചികില്‍സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button