കൊല്ലം: ശക്തമായ മഴയിലും കാറ്റിലും ഇഷ്ടിക കമ്പനിയുടെ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചു. കൊട്ടാരക്കര അന്തമണിൽ മണ്ണടി സ്വദേശി മുഹമ്മദ് ബിലാൽ ആണ് മരിച്ചത്. രണ്ട് ബംഗാളി തൊഴിലാളികൾക്കും കമ്പനി ഉടമ രാധാകൃഷ്ണനും അപകടത്തിൽ പരിക്കുപറ്റി. മൂന്ന് പേരും മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Post Your Comments