കണ്ണൂര്‍: കള്ളവോട്ട് ആരോപണത്തില്‍ കുടുങ്ങി സി പി എം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. ധര്‍മടം മണ്ഡലത്തിലെ 52, 53 നമ്പര്‍ ബൂത്തുകളിലാണ് കള്ളവോട്ട് ചെയ്യുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നത്. ഈ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തുവെന്നു തെളിയിക്കുന്ന വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പുറത്തായി. സിപിഐ നേതാവ് പോളിങ് ഏജന്റായി ഇരുന്ന ബൂത്തില്‍ അദ്ദേഹത്തിന്റെ മകന്റെ വോട്ടാണ് കള്ളവോട്ടായി ചെയ്തത്.
നാല്‍പത്തിയേഴാം നമ്പര്‍ ബൂത്തായ കല്ലായി സ്‌കൂളിലെ 188-ാം നമ്പര്‍ വോട്ടറാണു സായൂജ്. രാത്രി എട്ടുമണിക്ക് കുന്നിരിക്ക യുപി സ്‌കൂളിലെ അമ്പത്തിരണ്ടാം ബൂത്തിലാണ് ഇയാള്‍ വോട്ടു ചെയ്യാനെത്തിയത്. വോട്ട് ചെയ്തതാകട്ടെ ഇവിടുത്തെ പോളിംഗ് ഏജന്റും മുന്‍ പഞ്ചായത്തംഗവും സിപിഐ പ്രാദേശിക നേതാവുമായ സുരേന്ദ്രന്‍ അത്തിക്കയുടെ മകന്‍ അഖില്‍ അത്തിക്കയുടെ വോട്ടും. ഇത് കാണാനിടയായ യുഡിഎഫ് ഏജന്റുമാര്‍ എതിര്‍ത്തെങ്കിലും കള്ളവോട്ട് തടയാനായില്ല.പോളിംഗ് ഏജന്റായ സുരേന്ദ്രനോട് മകനാണോ സായൂജെന്ന ചോദ്യം ഉയര്‍ന്നെങ്കിലും മൗനമായിരുന്നു മറുപടി. സ്ഥലത്തുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസര്‍ വോട്ടുചെയ്യുന്നത് തടഞ്ഞില്ലെന്നും യുഡിഎഫ് പോളിംഗ് ഏജന്റ് കെ. ദീപേഷ് പറഞ്ഞിരുന്നു. സായൂജ് കുന്നിരിക്ക സ്‌കൂളിലെ 53-ാം നമ്പര്‍ ബൂത്തിലും കള്ളവോട്ട് ചെയ്തെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
Post Your Comments