കൊല്ലം: മോഷണം, കഞ്ചാവുവില്‍പ്പന, സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത് പൊലീസുകാരന്റെ വീട്ടില്‍. പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ മര്‍ദ്ദനം അഴിച്ചുവിട്ട് പ്രതിയും പ്രതിയുടെ അമ്മയും. കൊല്ലത്താണ് ഈ സംഭവപരമ്പര അരങ്ങേറിയത്.
സാമ്പ്രാണിക്കോടി ആലുനിന്നവിള വീട്ടില്‍ വിശാഖിനെ(20) പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ പരുക്കേറ്റെങ്കിലും പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.
അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എസ്ഐ കെ,ജി പ്രതീപ് ചന്ദ്രന്, എഎസ്ഐ മാരായ ഹുസൈന്, ജയപ്രകാശ്, സിപിഒ മണികണ്ഠന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മുന്‍പ് വിശാഖിനെ പിടികൂടാനായി പ്രാക്കുളത്തെ വീട്ടിലെത്തിയപ്പോള്‍ പൊലീസിനെ പ്രതിയും പിതാവ് സുദര്‍ശനനും ചേര്‍ന്ന് ആക്രമിച്ചിരുന്നു. അന്ന് വിശാഖ് രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ അച്ഛനും മോഷണക്കേസില്‍ വിശാഖിന്റെ സഹോദരന് എബിനും ജയിലിലാണ്.
Post Your Comments