കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്നസ്ഫോടന പരന്പരകളില്‍ വിറച്ചു നില്‍ക്കുകയാണ് ശ്രീലങ്ക. വീണ്ടും സ്ഫോടനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ക്രിസ്തീയ ദേവാലയങ്ങളള്‍ കുറുബ്ബാനകളും പ്രാര്‍ത്ഥനകളും നിര്‍ത്തി വച്ചിരുന്നു. അതേസമയം ഇപ്പോള്‍ ശിരോവസ്ത്രങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്ഫോടകവസ്തുക്കളുമായി കൂടുതല്‍ ഭീകരര്‍ ഇപ്പോഴും സജീവമായി രാജ്യത്തിനുള്ളിലുണ്ടെന്ന് അമേരിക്കന്‍ എംബസി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.
പൊതു ഇടങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ മുഖംമൂടി ശിരോവസ്ത്രം ഉപയോഗിക്കുന്നതിനെയാണ് വിലക്കിയിരിക്കുന്നത്. കൂടാതെ ദേവാലയങ്ങളില്‍ പരസ്യ ദിവ്യബലി അര്‍പ്പണം താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. . ഇതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ റെ വസതിയിലെ സ്വകാര്യ ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലി രാജ്യവ്യാപ കമായി ടിവിയില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. വീടുകളിലിരുന്നുകൊണ്ട് വിശ്വാസികള്‍ ദിവ്യ ബലിയില്‍ പങ്കെടുത്തു.
Post Your Comments