Latest NewsElection NewsIndia

കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നില്ല ഇറ്റലി സര്‍ക്കാറായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത് : കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്

മുംബൈ: കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നില്ല ഇറ്റലി സര്‍ക്കാറായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത് , വോട്ട് ചെയ്തതിനു ശേഷം ഖോണ്‍ഗ്രസിനെതിരെആഞ്ഞടിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത് . ഇത്രയും കാലം ഇന്ത്യന്‍ ജനത മുഗള്‍, ബ്രിട്ടീഷ്, ഇറ്റലി സര്‍ക്കാര്‍ എന്നിവയുടെ വേലക്കാരായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത്. തെരഞ്ഞെടുപ്പ് ദിനം വളരെ പ്രധാനപ്പെട്ടതാണെന്നും കങ്കണ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യം ദാരിദ്ര്യത്തില്‍ നില്‍ക്കുമ്പോഴും പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുമ്പോഴും നമ്മുടെ നേതാക്കള്‍ ലണ്ടനില്‍ സുഖവാസത്തിലായിരുന്നു. ഇത് സ്വരാജ്യത്തിനും സ്വധര്‍മത്തിനുമുള്ള സമയമാണെന്നും എല്ലാവരും വോട്ടു ചെയ്യണമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംഗ്സ്റ്റര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കങ്കണ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button