Latest NewsIndia

വീട്ടില്‍ നിന്നിറങ്ങൂ, വോട്ട് ചെയ്യൂ; ബെഗുസരായ് ജയിക്കുമെന്ന് കനയ്യകുമാര്‍

ബിഹാര്‍: ദേശീയ രാഷ്ട്രീയം ഏറെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ബെഗുസരായിയിലേത്. ഇവിടെ ആവേശപൂര്‍വം പോളിംഗ് പുരോഗമിക്കുകയാണ്. യുവത്വത്തിന്റെ പ്രതീകം കനയ്യ കുമാര്‍ ഇവിടെ മത്സരിക്കുന്നു എന്നതാണ് പ്രത്യേകത. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസുകളും രാജ്യത്തെ കലാലയങ്ങളില്‍ ഉയര്‍ത്തിയ അലയൊലികള്‍ ചെറുതല്ല. ബിജെപിയുടെ സ്വന്തം മണ്ഡലമായ ബെഗുസരായിലെ വിധി എന്താകുമെന്ന് ആകാംഷയിലാണ് ആ ഗ്രാമം മുഴുവനും.

ആസാദി എന്ന മുദ്രാവാക്യം രാജ്യത്തെ കലാലയങ്ങളില്‍ പ്രതിരോധത്തിന്റെ സ്വരമായി. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്, ഡോക്ടറേറ്റ് നേടി, ഡോ. കനയ്യ കുമാറായാണ് ആ പഴയ ജെഎന്‍യു യൂണിയന്‍ ചെയര്‍മാന്‍ സ്വന്തം ഗ്രാമമായ ബെഗുസരായില്‍ തിരിച്ചെത്തിയത്. ഇത്തവണ ബെഗുസരായില്‍ തികഞ്ഞ ജയപ്രതീക്ഷയുണ്ട് സിപിഐയ്ക്ക്. ആദ്യമണിക്കൂറുകളില്‍ത്തന്നെ കനയ്യ വോട്ട് ചെയ്യാനെത്തി. ഇറങ്ങുന്നതിന് മുമ്പ് ട്വിറ്ററില്‍ കനയ്യ പറഞ്ഞതിങ്ങനെയാണ്. ‘രാഷ്ട്രീയം നമ്മുടെ ജീവിതത്തില്‍ എല്ലാ മേഖലകളിലും കയറി ഇടപെടുമ്പോള്‍, ബാധിക്കുമ്പോള്‍, നമ്മുടെ രാഷ്ട്രീയം എങ്ങനെയാകണമെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വീട്ടില്‍ നിന്നിറങ്ങൂ, വോട്ട് ചെയ്യൂ. കാരണം, ജനാധിപത്യം ശക്തിപ്പെടുന്നത് നമ്മുടെ കയ്യിലൂടെയാണ്.’

വോട്ട് ചെയ്ത് തിരികെ ഇറങ്ങിയപ്പോള്‍ കനയ്യ പറഞ്ഞതിങ്ങനെ:

”ഇത്തവണ ബെഗുസരായ് വിജയിക്കും. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് നമ്മുടെ ശ്രദ്ധ മാറ്റിയവര്‍ക്കുള്ള മറുപടിയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം”.

വോട്ടിംഗ് യന്ത്രത്തില്‍ ആദ്യത്തെ പേരാണ് കനയ്യയുടേത്. എങ്ങനെ വോട്ട് ചെയ്യണമെന്നതടക്കം നിര്‍ദേശിച്ചുള്ള വീഡിയോ അടക്കം കനയ്യക്ക് വേണ്ടി മണ്ഡലത്തിലെത്തിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ തയ്യാറാക്കി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇത്തവണ ജെഎന്‍യു അടക്കം നിരവധി കലാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കനയ്യക്ക് വേണ്ടി പ്രചാരണം നടത്താന്‍ മണ്ഡലത്തിലെത്തിയിരുന്നു. #ഗമിവമശ്യമഎീൃആലഴൗമെൃമശ എന്ന ഹാഷ്ടാഗോടെയായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. ഇടത് രാഷ്ട്രീയത്തോട് അനുഭാവം പുലര്‍ത്തുന്ന സ്വരാ ഭാസ്‌കറും ശബാന ആസ്മിയും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങളും നടന്‍ പ്രകാശ് രാജും സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയും കനയ്യക്ക് വേണ്ടി പ്രചാരണം നടത്താനെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button